നവകേരള സദസ് പ്രചാരണം; സൗഹൃദ ഫുട്ബോൾ നടത്തി
1376816
Friday, December 8, 2023 11:16 PM IST
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നവകേരള സദസിന്റെ പര്യടനവുമായി ബന്ധപ്പെട്ട് ജില്ലാ സ്റ്റേഡിയത്തിൽ സൗഹൃദ വനിതാ ഫുട്ബോൾ മത്സരം നടത്തി.
തിരുവല്ല മാർത്തോമ്മ, പത്തനംതിട്ട കാതോലിക്കേറ്റ് വനിതാ ടീമുകളാണ് മത്സരിച്ചത്. തിരുവല്ല മാർത്തോമ്മ കോളജ് ടീം വിജയിച്ചു.
ഇതോടനുബന്ധിച്ച യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.
എം.വി. സഞ്ജു, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആര്. പ്രസന്നകുമാർ, കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാഹുൽ ഹമീദ്, എ. ഗോകുലേന്ദ്രൻ, ജി. രമ, ലളിതാഭായി, എം. ബിജു, പൊടിയൻ, റോബിൻ വിളവിനാൽ, പി.ബി. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.
ക്രിക്കറ്റ് മത്സരം മാറ്റിവച്ചു
കോന്നി: നവകേരള സദസിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്ന് പ്രമാടത്ത് നടത്താനിരുന്ന ക്രിക്കറ്റ് മത്സരം മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.