പുഷ്പഗിരിയിൽ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ
1376810
Friday, December 8, 2023 11:03 PM IST
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ കീഴിൽ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളുടെ 2023-2025 ബാച്ച് ആരംഭിച്ചു.ഡിഎംഎൽടി, ഡിഡിടി, ഡിസിവിടി, ഡിഒടിഎടി, ഡിസിഎസ്എസ്ഡി കോഴ്സുകളുടെ രണ്ടാം ബാച്ചാണ് ആരംഭിച്ചത്.
ജോബ് മൈക്കിൾ എംഎൽഎ കോഴ്സ് ഇൻഡക്ഷൻ ആൻഡ് ഓറിയന്റേഷൻ ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സിഇഒ ഫാ. ജോസ് കല്ലുമാലിക്കൽ അധ്യക്ഷത വഹിച്ചു.
അലൈഡ് ഹെൽത്ത് സയൻസ് കോളജ് ആൻഡ് പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിൽ, കോളജ് അക്കാഡമിക് കോ-ഓർഡിനേറ്റർ ഡോ. എം.ഒ. അന്നമ്മ, ഡോ. സൗമ്യ പി. തോമസ്, പ്രഫ. ആർ. പാർവതി തുടങ്ങിയവർ പ്രസംഗിച്ചു.