കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം
1376809
Friday, December 8, 2023 11:03 PM IST
പത്തനംതിട്ട: വര്‍ത്തമാന കാലത്തെ രാഷ്ട്രീയ ഐക്കണായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ ജില്ലാ ആക്ടിംഗ് സെക്രട്ടറി മുല്ലക്കര രത്നാകരന്.രാജ്യത്ത് ഇടതുപക്ഷം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വക്താവായി കാനം പ്രവര്‍ത്തിച്ചു.എതിരാളികള്‍പോലും നിഷേധിക്കാത്ത വിശകലന പാടവം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നുവെന്നു മുല്ലക്കര അനുസ്മരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ അനുശോചിച്ചു. ആദർശ രാഷ്ട്രീയത്തിന്റെ വക്താവും കേരള രാഷ്ട്രീയത്തിലെ ഒരു തിരുത്തൽ ശക്തിയുമായിരുന്നു കാനം രാജേന്ദ്രനെന്ന് കുര്യൻ അനുസ്മരിച്ചു.
കാനം രാജേന്ദ്രന്റെ നിര്യാണം കേരളത്തിലെ പൊതുപ്രവർത്തന മേഖലയ്ക്ക് കനത്ത നഷ്ടമാണെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അഭിപ്രായപ്പെട്ടു.
പൊതുപ്രവർത്തകൻ എന്ന അതുല്യ മാതൃക അവശേഷി പ്പിച്ചാണ് കാനം വിടവാങ്ങി യതെന്നും അദ്ദേഹം അനുസ്മരിച്ചു. കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ പ്രവാസി സംസ്കൃതി സംസ്ഥാന സെക്രട്ടറി ബിജു ജേക്കബ് കൈതാരം, കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റിയംഗം ഏബ്രഹാം വാഴയിൽ എന്നിവർ അനുശോചിച്ചു.