വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു
1376806
Friday, December 8, 2023 11:03 PM IST
പത്തനംതിട്ട: വാഹനാപകടത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും, തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്ന മൈലപ്ര മാധവവിലാസം സജികുമാറിന്റെ മകന് അതുല്‍(18) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍.
കോന്നി എന്‍എസ്എസ് കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ നവംബർ 11നായിരുന്നു അതുല്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടയിൽ റോഡിൽ അപകടത്തില്‍പെട്ടത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് മരിച്ചത്. മാതാവ്: ഷീജ. സഹോദരന്: അനന്തു.