ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്രകൾ ആരംഭിച്ചു
1376805
Friday, December 8, 2023 11:03 PM IST
പത്തനംതിട്ട: "പുത്തൻ ഇന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ കാന്പയിന്റെ ഭാഗമായി ആരംഭിച്ച പദയാത്രകൾ 16ന് ഇലവുംതിട്ടയിൽ സമാപിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നു കലഞ്ഞൂർ മുതൽ കോന്നി വരെയും റാന്നി മന്ദിരംപടി മുതൽ ഇട്ടിയപ്പാറ വരെയും നാളെ പരുമല മുതൽ പൊടിയാടി വരെയും 12ന് മല്ലപ്പള്ളി മുതൽ കുന്നന്താനം വരെയും 13ന് പന്തളം ചേരിക്കൽ മുതൽ കീരുകുഴി വരെയും 14ന് അടൂർ പഴകുളം മുതൽ കൊടുമൺ വരെയും 15ന് ഓമല്ലൂർ മുതൽ കുമ്പഴ വരെയും 16ന് കുളനട ഉള്ളന്നൂർ മുതൽ ഇലവുംതിട്ട വരെയുമാണ് പദയാത്രകൾ നടക്കുന്നത്.
ജില്ലാ പ്രസിഡന്റ് പി. ബാലചന്ദ്രൻ, സംഘാടകസമിതി കൺവീനർ തോമസ് ഉഴുവത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.