ക്രിസ്മസ് റാലിയും കരോളും നാളെ
1376803
Friday, December 8, 2023 11:03 PM IST
കുന്പളാംപൊയ്ക: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് റാലിയും കരോൾ സർവീസും നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ മലയാലപ്പുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മണ്ണാരക്കുളഞ്ഞി മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി കുരിശടിയിൽനിന്ന് ക്രിസ്മസ് വിളംബരറാലി ആരംഭിക്കും.
നാലിനു ചേരുന്ന സമ്മേളനം ജില്ലാ കളക്ടർ എ. ഷിബു ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും. ഗാനസന്ധ്യ ഉദ്ഘാടനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.എ. സലിം നിർവഹിക്കും. വിവിധ ദേവാലയങ്ങളിൽനിന്നുള്ള ഗായകസംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിക്കും.
പന്തളത്ത്
പന്തളം: വൈഎംസിഎയുടെയും വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെയും ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികൾ നാളെ വൈകുന്നേരം 5.30ന് കുരന്പാല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. "ബേത്ലഹേമിലെ ദിവ്യതാരകം' എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഡോ. എം.എസ്. സുനിൽ നിർവഹിക്കും.
മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും. വിവിധ ഇടവകകൾ, സംഘടനകൾ, സ്കൂളുകൾ എന്നിവ കരോൾ ഗാനങ്ങളും കലാപരിപാടികളും അവതരിപ്പിക്കും.
പന്തളം വൈഎംസിഎയുടെ സുവർണ ജൂബിലി ലോഗോ പ്രകാശനവും നടക്കും. സ്തോത്രകാഴ്ചയായി ലഭിക്കുന്ന തുക വൃക്കരോഗികൾക്ക് സഹായമായി നൽകുമെന്നു ജനറൽ കൺവീനർ രാജൻ പാപ്പി അറിയിച്ചു.
ക്രിസ്മസ് കരോൾ ഗാനാലാപനം
അടൂർ: മലങ്കര കത്തോലിക്ക സഭ വൈദിക ജില്ല എംസിഎയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഗാനാലാപനം തിരുഹൃദയ ദേവാലയത്തിൽ ഇന്ന് മൂന്നിന് നടക്കും. വൈദിക ജില്ലാ വികാരി റവ.ഡോ. ശാന്തൻ ചരുവിലിന്റെ അധ്യക്ഷതയിൽ ജോസ് ചാമക്കാലയിൽ റമ്പാൻ സന്ദേശം നൽകും. ഭക്തസംഘടനകൾ ഗാനാലാപനം നടത്തും.
കരോൾ ഗാന മത്സരം
മല്ലപ്പള്ളി: തുരുത്തിക്കാട് ബിഎഎം കോളജിൽ നടന്ന ഇന്റർ സ്കൂൾ കരോൾഗാന മത്സരം "ഫെലിസ് നാവിദാദ് 2 കെ23'യിൽ സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ തിരുവല്ല, സെന്റ് ജോൺ ബാപ്റ്റിസ്റ്റ് നെടുംകുന്നം, മാർ ഡയനേഷ്യസ് സ്കൂൾ മല്ലപ്പള്ളി എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
റവ. അനിൽ ടി. മാത്യു ക്രിസ്മസ് സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. ജി.എസ്. അനീഷ് കുമാർ, ഡോ. സിനി ജേക്കബ്, ഡോ. എസ്. ബിന്ദു, ജോസഫ് കുരുവിള എന്നിവർ പ്രസംഗിച്ചു.