നാരങ്ങാനത്ത് കാണാതായ വീട്ടമ്മയെ തെരഞ്ഞ് പോലീസ് ഡോഗ് സ്ക്വാഡ്
1376801
Friday, December 8, 2023 11:03 PM IST
കോഴഞ്ചേരി: കഴിഞ്ഞ നവംബർ 22ന് ഉച്ചകഴിഞ്ഞ് നാരങ്ങാനം വലിയതോട്ടിൽ കുളിച്ചുകൊണ്ടിരിക്കേ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പാച്ചിലിലും പെട്ട് കാണാതായതായി പറയുന്ന സുധർമ (71)യ്ക്കുവേണ്ടി വ്യാപക അന്വേഷണം.
വലിയകുളം, ചണ്ണമാങ്കൽ, ചെറുകോൽ ഭാഗത്തുകൂടി പോകുന്ന തോട്ടിലും കരകളിലും വിദഗ്ധ പരിശോധനയാണ് പോലീസ് നടത്തുന്നത്. മൃതദേഹം കണ്ടെത്താൻ വൈദഗ്ധ്യം നേടിയ കൊച്ചിൻ സിറ്റി പോലീസ് കെ 9 സ്ക്വാഡിന്റെ കടാവർ ഡോഗ് ടീമിന്റെ സഹായത്തോടെയാണ് തെരച്ചിൽ.
മണ്ണിനടിയിൽനിന്ന് മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച മായ എന്ന നായയും തെരച്ചിലിനെത്തിയിട്ടുണ്ട്. തെരച്ചിൽ ഇന്നും തുടരും.