സ്വന്തം അധ്യാപകരുടെ ശിക്ഷണത്തിൽ കൂടിയാട്ട മത്സരത്തിൽ എ ഗ്രേഡ്
1376532
Thursday, December 7, 2023 11:19 PM IST
മൈലപ്ര: യുപി വിഭാഗം കൂടിയാട്ട മത്സരത്തിൽ റാന്നി-വൈക്കം എസ് എൻടി യുപി സ്കൂൾ ടീം എത്തിയത് അധ്യാപകരുടെ ശിക്ഷണത്തിൽ. എതിരാളികൾ ഇല്ലാത്ത മത്സരത്തിൽ എ ഗ്രേഡും വിജയവും അവർ തന്നെ സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് തവണയും ഇതേ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. അധ്യാപകരുടെ ശിക്ഷണമാണ് കുട്ടികളുടെ വിജയത്തെ വ്യത്യസ്തമാക്കുന്നത്.
അമയ, ഹഷ്ലിത, ജ്യുവൽ, അശ്വതി, ഗ്രെയിസ്, ദയ, വൃന്ദ എന്നിവരാണ് അരങ്ങിലെത്തിയത്. കെ.വി. രാജി, കിഷോർ നമ്പൂതിരി, വിനില പണിക്കർ, ബിന്ദു രാജഗോപാൽ, സി.ജെ. പൂജ എന്നീ അധ്യാപകരാണ് കൂടിയാട്ടത്തിന്റെ പരിശീലകർ. രാമായണത്തിലെ ബാലി വധം പ്രമേയമാക്കി സംസ്കൃതത്തിലായിരുന്നു കൂടിയാട്ടം അവതരിപ്പിച്ചത്.