കന്നി മത്സരത്തിൽ തിളങ്ങി ദേവനാരായണൻ
1376528
Thursday, December 7, 2023 11:16 PM IST
പത്തനംതിട്ട: റിയാലിറ്റി ഷോകളിൽ പാടിയിട്ടുള്ള ദേവനാരായണൻ കലോത്സവത്തിൽ ആദ്യമായാണ് മത്സരിക്കാനിറങ്ങിയത്. "നിയെന്നെ മറന്നോ കണ്ണാ...' എന്ന ഗാനം ശ്രുതിമധുരമായി ആലപിച്ച് ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനക്കാരനുമായി.
പന്തളം എൻഎസ്എസ് ബോയ്സ് എച്ച്എസിലെ ദേവനാരായണൻ സ്വകാര്യ ചാനലിൽ സംഗീത റിയാലിറ്റി ഷോകളിൽ മുന്നിലെത്തിയിട്ടുണ്ട്. ഇലുമ്പിക്ക വെബ് സീരിയസിൽ 20ൽ പരം എപ്പിസോഡ് അഭിനയിച്ച ദേവനാരായണൻ ആൽബങ്ങൾക്കു വേണ്ടിയും പാടിയിട്ടുണ്ട്.
കോവിഡ് കാലത്താണ് ദേവനാരായണന്റെ പാട്ടിലെ കഴിവ് തിരിച്ചറിഞ്ഞതെന്ന് അച്ഛൻ വേണുഗോപാലും അമ്മ സൗമ്യയും പറഞ്ഞു. എം.ജി. ശ്രീകുമാറിന്റെ മ്യൂസിക് അക്കാഡമിയിലാണ് സംഗീത പഠനം നടത്തുന്നത്.