മോഹിനിയാട്ടത്തിൽ അവന്തി
1376526
Thursday, December 7, 2023 11:16 PM IST
മൈലപ്ര: ആറു വർഷത്തെ തപസ്യ വെറുതേയായില്ല. ഒടുവിൽ മോഹിനിയാട്ടത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും.
കലഞ്ഞൂർ ഗവ. എച്ച്എസ്എസ് ആൻഡ് വി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനി അവന്തി ആർ. കുമാറാണ് ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ തവണ രണ്ടാംസ്ഥാനം എ ഗ്രേഡ് നേടിയിരുന്നു.