ദഫ്മുട്ടിൽ ജേതാക്കളായി എംജിഎം സ്കൂൾ
1376525
Thursday, December 7, 2023 11:16 PM IST
മൈലപ്ര: രണ്ടാം വേദിയിൽ ആവേശം നിറച്ച് ദഫ് മുട്ട്. ആത്മീയതയും കലയും കോർത്തിണക്കി കൗമാര പ്രതിഭകൾ ദഫിന് താളം പിടിച്ചപ്പോൾ സദസും നന്നായി ആസ്വദിച്ചു.
തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളാണ് ഇക്കുറിയും ഹൈസ്കൂൾ വിഭാഗം ജേതാക്കളായത്. തുടർച്ചയായ ആറാം വർഷമാണ് സ്കൂൾ ജില്ലാ കലോത്സവത്തിൽ ഒന്നാമതെത്തുന്നത്. ടീമിൽ ആൽബിൻ,
അനസ്, രാഹുൽ ജ്യോതിൽ, ജിൻസ്, ജെറിൻ, അനന്തു, മാധവ്, ഗോകുൽ, സ്റ്റേൺ എന്നീ കുട്ടികളാണ് ഉണ്ടായിരുന്നത്. മുഹമ്മദ് തസ്ലിം കണ്ണൂർ, റിനോ എന്നിവരാണ് പരിശീലകർ.
ഹയർ സെക്കൻഡറി വിഭാഗത്തിൽ തിരുവല്ല ബാലികാമഠം സ്കൂൾ ഒന്നാം സ്ഥാനം നേടി. ആദ്യമായാണ് വിജയം നേടുന്നത്. മുഹമ്മദ് തസ്ലിം, റിനോ എന്നിവരായിരുന്നു അവിടെയും പരിശീല കർ.