തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ 18-ാമ​ത് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ ര​ണ്ടാ​മ​തു സ​മ്മേ​ള്ള​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​ല്ല ശാ​ന്തി​നി​ല​യ​ത്തി​ൽ ന​ട​ക്കും. അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

"സ​ത്യാ​ന​ന്ത​ര​കാ​ല​ത്തെ ദൈ​വാ​ന്വേ​ഷ​ണം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പി​ഒ​സി മാ​ധ്യ​മ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ഏ​ബ്ര​ഹാം ഇ​ര​മ്പി​നി​ക്ക​ൽ ക്ലാ​സ് ന​യി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു ച​ർ​ച്ച​യി​ൽ റ​വ.​ഡോ. ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും.

സ​മീ​പ​കാ​ല​ത്ത് ബാ​ർ ഈ​ത്തോ കാ​ശീ​റോ, ബ​ർ​സ് ഈ​ത്തോ കാ​ശീ​ർ​ത്തോ പ​ദ​വി​ക​ൾ ല​ഭി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഫാ. ​വ​ർ​ഗീ​സ് മ​രു​തൂ​ർ, ഡോ. ​വ​ർ​ഗീ​സ് കെ. ​ചെ​റി​യാ​ൻ, ഷാ​ജി തേ​ല​പ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.