ക്ഷീരകർഷക സമിതി വിജയിച്ചു
1376521
Thursday, December 7, 2023 11:01 PM IST
റാന്നി: കണ്ണംപള്ളി ക്ഷീരോദ്പാദക സഹകരണ സംഘത്തിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ ക്ഷീര കർഷക സമിതി മുഴുവൻ സീറ്റുകളിലും വിജയിച്ചു.
ജോൺ വർഗീസ്, കെ.പി. മാത്യു, ഒ.എൻ. രാജൻ, കെ.കെ. സുരേഷ്, വർഗീസ് അന്ത്യാംകുളം, ഏലിയാമ്മ ഏബ്രഹാം, പി.ജി. അന്നമ്മ, ഡെയ്സി മോൻസി, കെ.എൻ. ഭാസ്കരൻ എന്നിവരാണ് വിജയിച്ചത്. വർഗീസ് അന്ത്യാംകുളത്തിനെ സംഘം പ്രസിഡന്റായി തെരഞ്ഞെടുത്തു.