ശിലാസ്ഥാപനം നടത്തി
1376517
Thursday, December 7, 2023 11:01 PM IST
പത്തനംതിട്ട: കെപിസിസി നിര്‍മിച്ചു നല്കുന്ന ആയിരം വീടിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇലന്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽ സ്വാമിനാഥന്റെ വീടിന്റെ ശിലാസ്ഥാപനം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. മുകുന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വില്‍സണ്‍ ചിറക്കാല, ജയശ്രീ മനോജ്, പി.എം. ജോണ്സണ്, ഇ.എ. ഇന്ദിര, ഗാന്ധിദര്‍ശന്‍വേദി ജില്ലാ പ്രസിഡന്റ് കെ.ജി. റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.