ആഹ്ലാദം നിറച്ച് റാന്നി ബിആർസിയുടെ ഹൃദയസംഗമം
1376515
Thursday, December 7, 2023 11:01 PM IST
റാന്നി: സമഗ്ര ശിക്ഷ കേരള റാന്നി ബിആർസിയുടെ ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന കുട്ടികളുടെയും കുടുംബത്തിന്റെയും ഒത്തുചേരൽ "ഹൃദയ സംഗമം' നടത്തി. സംഗമത്തിൽ ഭിന്നശേഷിക്കാരായ മറ്റ് കുട്ടികളും പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ കുട്ടികളും പങ്കാളികളായി.
പ്രമോദ് നാരായൺ എംഎൽഎ സംഗമം ഉദ്ഘാടനം ചയ്തു. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി അധ്യക്ഷത വഹിച്ചു. പ്രശസ്ത മജീഷനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. റാന്നി ബിആർസിയുടെ പ്രവർത്തനങ്ങൾക്ക് സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത അനികുമാർ (പഴവങ്ങാടി), കെ.ആർ. പ്രകാശ് (റാന്നി), വൈസ് പ്രസിഡന്റുമാരായ പി.എസ്. സതീഷ് കുമാർ (അങ്ങാടി), ജോൺ ഏബ്രഹാം (പഴവങ്ങാടി), എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ലെജു പി. തോമസ്, വാർഡ് മെംബർ ബിനിറ്റ് മാത്യു, സെന്റ് തോമസ് കോളജ് എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ രഞ്ജു ജോസഫ്, എച്ച്എം ഫോറം കൺവീനർ ഷാജി തോമസ്, ഹൈസ്കൂൾ പ്രഥമാധ്യാപക പ്രതിനിധി ബിജി കെ. നായർ, ബിപിസി ഷാജി എ. സലാം, ട്രെയിനർ എസ്. അബ്ദുൽ ജലീൽ, രക്ഷകർത്തൃ പ്രതിനിധി റെജിന ബീഗം, സ്പെഷൽ എഡ്യൂക്കേറ്റർ സോണിയ മോൾ ജോസഫ് (സെക്കൻഡറി), സീമ എസ്. പിള്ള (എലമെന്ററി) എന്നിവർ പ്രസംഗിച്ചു.
ഉപജില്ലാ കലോത്സവം, ശാസ്ത്രമേള സമ്മാനജേതാക്കളെയും, ഹോർട്ടികൾച്ചറൽ തെറാപ്പിയുടെ ഭാഗമായി നടത്തുന്ന "ജൈവസൗഖ്യ'യിലൂടെ പഞ്ചായത്തുകളുടെ കുട്ടി കർഷക അവാർഡ് നേടിയവർക്കുള്ള ഉപഹാരം പ്രഫ. മുതുകാട് വിതരണം ചെയ്തു.