സി.പി. ചാണ്ടി സ്മൃതിസംഗമം
1376514
Thursday, December 7, 2023 11:01 PM IST
വെണ്ണിക്കുളം: പരിഭാഷയിലൂടെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഉജ്വല സംഭാവനകൾ നൽകിയ ഭക്ത കവിയായിരുന്നു സി.പി. ചാണ്ടിയെന്ന് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത.
വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവാധ്യാപകൻ സി.പി. ചാണ്ടിയുടെ അനുസ്മരണത്തോടനുബന്ധിച്ച സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ അധ്യഷതയിൽ ചേർന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യസന്ദേശം നൽകി.
വെണ്ണിക്കുളം സെന്റ് ബഹനാൻസ് വലിയപള്ളി വികാരി ഫാ. തോമസ് പാറക്കടവിൽ, സെന്റ് ബഹനാൻസ് ഹയർ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പൽ ഡോ. ജേക്കബ് ഏബ്രഹാം മണ്ണുംമൂട്, ഹെഡ്മിസ്ട്രസ് രജനി ജോയി, മനോജ് പി. ചെറിയാൻ, ബിനില ബേബി, ജേക്കബ് തോമസ്, വിനോദ് എം. സഖറിയ എന്നിവർ പ്രസംഗിച്ചു.