സബ്സിഡി ഉത്പന്നങ്ങൾ വിതരണം ചെയ്ത് പ്രതീകാത്മക സമരവുമായി കോൺഗ്രസ്
1376513
Thursday, December 7, 2023 11:01 PM IST
റാന്നി: സപ്ലൈകോ മുഖേന നൽകിയിരുന്ന സബ്സിഡി ഉത്പന്നങ്ങളുടെ വിതരണം നിർത്തിയതിലും പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിൽ ഇടപെടൽ നടത്താത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സപ്ലൈകോ റാന്നി ഔട്ട് ലെറ്റിനു മുന്പിൽ കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി.
സബ്സിഡി ഉത്പന്നങ്ങൾ വിതരണം ചെയ്ത് പ്രതീകാത്മക പ്രതിഷേധമാണ് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നത്.കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ സമരപരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.
അനിത അനിൽകുമാർ, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, സൗമ്യ ജി. നായർ, ഷേർളി ജോർജ്, റൂബി കോശി, വി.സി. ചാക്കോ, റെജി ഏബ്രഹാം, ഷിബു തോമസ്, ബിനോജ് ചിറയ്ക്കൽ, ജെറിൻ പ്ലാചേരിൽ, രാജു എബ്രഹാം, എൻ.ഐ. ഏബ്രഹാം, സുനിൽകുമാർ, ഷിബു പറങ്കിതോട്ടത്തിൽ, കുര്യൻ ജോൺ എന്നിവർ പ്രസംഗിച്ചു.