മാർഗംകളിയിലും യു ട്യൂബ് പരിശീലനമെന്ന് വിധികർത്താക്കൾ
1376310
Wednesday, December 6, 2023 11:20 PM IST
മൈലപ്ര: അന്യംനിന്നു പോയേക്കാവുന്ന കലാരൂപങ്ങൾ പുതുതലമുറയിലേക്ക് നൽകുന്നതിനുവേണ്ടി കലോത്സവ വേദികളിൽ കൊണ്ടുവന്ന മാർഗംകളി പോലെയുള്ള മത്സരങ്ങൾ ഉയർന്ന നിലവാരം പുലർത്താത്തതിൽ ആശങ്കയുമായി വിധികർത്താക്കൾ.
ഇന്നലെ നടന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങളിൽ രണ്ടോ മൂന്നോ ടീമുകൾ മാത്രമേ മാർഗംകളിയുടെ ചുവടുകൾ കൃത്യമായി അവതരിപ്പിച്ചിട്ടുള്ളൂവെന്നും വിധികർത്താക്കൾ പറഞ്ഞു.
ഓരോ ചുവടുകളും കൃത്യതയോടെ വച്ചെങ്കിൽ മാത്രമേ മാർഗംകളി പൂർണമാകുകയുള്ളൂ. പരിശീലകരുടെ സഹായത്തോടെ വേദിയിലെത്തിയ ടീമുകളെയും യൂ ട്യൂബിൽനിന്ന് പഠിച്ച് അവതരിപ്പിച്ചിട്ടുള്ള ടീമുകളെ വ്യക്തമായി മനസിലാക്കാനാകുമായിരുന്നെന്നും അവർ പറഞ്ഞു.
മാർഗംകളി മേഖലയിൽ വിദഗ്ധരായ ഷിബു തോമസ് (തൊടുപുഴ), മോഹനൻ (മൂവാറ്റുപുഴ), സന്തോഷ് മാത്യു (തൊടുപുഴ) എന്നിവരാണ് വിധികർത്താക്കളായി എത്തിയത്.