ലോഗോ വരച്ച അശ്വിന് കൊളാഷിലും ഒന്നാം സ്ഥാനം
1376308
Wednesday, December 6, 2023 11:16 PM IST
കലോത്സവത്തിന്റെ ലോഗോ വരച്ച് സമ്മാനം നേടിയ അശ്വിൻ എസ്. കുമാർ ഹയർ സെക്കൻഡറി വിഭാഗത്തിലെ കൊളാഷ് മത്സരത്തിലും ഒന്നാം സ്ഥാനം എ ഗ്രേഡ് നേടി. സൂര്യാസ്തമയം എന്നതായിരുന്നു വിഷയം.
കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ് അശ്വിൻ. മികച്ച ലോഗോയ്ക്കുള്ള സമ്മാനം ഉദ്ഘാടന സമ്മേളനത്തിൽ അശ്വിനു ലഭിച്ചിരുന്നു.