ചവിട്ടുനാടകത്തിൽ ഇരുവെള്ളിപ്ര സെന്റ് തോമസ്
1376307
Wednesday, December 6, 2023 11:16 PM IST
മൈലപ്ര: ചവിട്ടു നാടകമത്സരത്തിൽ ഇത്തവണയും ഇരുവള്ളിപ്ര സെന്റ് തോമസ് സ്കൂളിന് ഒന്നാം സ്ഥാനം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്കൂളിനാണ് ഒന്നാം സ്ഥാനം.
വേദി ഒന്നിൽ ചവിട്ടുനാടക മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മറ്റ് മൂന്ന് ടീമുകളെ പിന്തള്ളിയാണ് ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ചവിട്ട് നാടകാചാര്യൻ ആയ ചേർത്തല സ്വദേശി അലക്സ് തളൂപ്പാടത്തിന്റെ ശിക്ഷണത്തിൽ "മണികർണിക' എന്ന പേരിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി അടരാടിയ ത്സാൻസി റാണിയുടെ കഥയാണ് വേദിയിൽ അവതരിപ്പിച്ചത്.
ഝാൻസി റാണിയായി അബിയ മിറിയം ഏബ്രഹാമിന്റെ നേതൃത്വത്തിൽ അനീറ്റ ആൻ റെജി, ദുർഗ സന്തോഷ്, ആഷ്ലി മേരി ഷിബു, സാറാ സാജൻ ജോസഫ്, അപർണ നായർ, ദേവിക കെ. സൈജു, വൈഷ്ണവി ശ്രീകുമാർ, എം. അബിനന്ദ, ശ്രേയ സുരേഷ് എന്നീ കുട്ടികളാണ് വേദിയിൽ ചവിട്ടുനാടകം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷവും ഇതേ ടീമിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു.