വ്യത്യസ്ത പ്രമേയങ്ങളിൽ രചനാ മത്സരങ്ങൾ
1376306
Wednesday, December 6, 2023 11:16 PM IST
മൈലപ്ര: മലയാളം ഉപന്യാസ രചനയിൽ ഹയർ സെക്കൻഡറി വിഭാഗത്തിന് പരിസ്ഥിതി പ്രശ്നങ്ങൾ, പ്രത്യാഘാതങ്ങൾ എന്ന വിഷയവും ഹൈസ്കൂളിന് സാങ്കേതിക വിദ്യയുടെ ഗുണങ്ങളും ദോഷങ്ങളും എന്നതാണ് നൽകിയിരുന്നത്. വിഷയത്തിൽ ഊന്നി മികച്ച രചനകളാണ് എല്ലാവരും നടത്തിയത്.
ചിത്രരചനയിൽ ഹയർ സെക്കൻഡറിയിൽ പാചകപ്പുരയും ഹൈസ്കൂളിന് പണിയെടുക്കുന്ന മരപ്പണിക്കാരനുമായിരുന്നു വിഷയം. ഹൈസ്കൂൾ വിഭാഗം കഥാരചനയിൽ പ്രകൃതിയുടെ നിലവിളി എന്നതായിരുന്നു വിഷയം.