നേതാവിന്റെ ഒരുദിനം തേടി കാർട്ടൂൺ
1376305
Wednesday, December 6, 2023 11:16 PM IST
മൈലപ്ര: ഹൈസ്കൂൾ വിഭാഗത്തിൽ കാർട്ടൂൺ രചനയിൽ നേതാക്കൻമാരുടെ ഒരു ദിനം എന്നതായിരുന്നു വിഷയം. വീട്ടുകാര്യവും നാട്ടുകാര്യവും ഒരേപോലെ അന്വേഷിക്കേണ്ടി വരുന്ന നേതാവിനെ ചിത്രീകരിച്ച് പറക്കോട് അമൃത ഗേൾസ് എച്ച്എസിലെ കെ.എസ്. അഞ്ജലിയാണ് ഒന്നാം സ്ഥാനം നേടിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ കുടിക്കുന്നവനും കണ്ണീര് കുടിക്കുന്നവനും എന്നതായിരുന്നു വിഷയം. മദ്യത്തിന്റെ ദൂഷ്യവശങ്ങളാണ് കുട്ടികൾ ഏറെയും കാർട്ടൂൺ പ്രമേയമാക്കിയത്. പരുമല ഡിബിഎച്ച്എസ്എസിലെ ദിൽജിത് ലാൽ ഒന്നാം സ്ഥാനത്തെത്തി. പത്തനംതിട്ട ഗവൺമെന്റ് എച്ച്എസ്എസിലെ ഗൗരിനന്ദനയ്ക്കാണ് രണ്ടാം സ്ഥാനം.