കൊച്ചു ചക്കരച്ചിയുടെ വിജയ ആരവുമായി സെന്റ് ജോർജ് മൗണ്ട് കൈപ്പട്ടൂർ
1376304
Wednesday, December 6, 2023 11:16 PM IST
പത്തനംതിട്ട: കൊച്ചുചക്കരച്ചിയും പത്തു പേരടങ്ങിയ നാടക സംഘവും ആഹ്ലാദ തിമിർപ്പിലാണ് കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് എച്ച്എസിലെ വിദ്യാർഥികളാണ് ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം നാടകം ഒന്നാം സ്ഥാനത്തെത്തിയത്.
സഹപാഠികളുടെയും അധ്യാപകരുടെയും സഹായത്തോടെ സംസ്ഥാന കായികമേളയിൽ പങ്കെടുത്ത കൊച്ചു ട്രാക്കിൽ കുപ്പായമണിഞ്ഞ് നിൽക്കുമ്പോഴും അവളുടെ വേവലാതി വീടിന് ബാങ്കുകാർ പതിച്ച ജപ്തി നോട്ടീസും വീട്ടിൽനിന്നും പുറത്താക്കപ്പെട്ട തെരുവിൽ കഴിയുന്ന മാതാപിതാക്കളുമായിരുന്നു, ഒടുവിൽ അവൾ ഓടി നേടിയത് റെക്കോർഡ് വിജയത്തോടെ ഒന്നാം സ്ഥാനം വിജയശ്രീ ലാളിതയായി അവൾ തിരിച്ചു വന്നപ്പോൾ നാട്ടുകാർ ആവേശ തിമിർപ്പിൽ അവളെ വരവേറ്റു.
കൊടുമൺ ഗോപാലകൃഷ്ണനാണ് നാടക രചനയും സംവിധാനവും നിർവഹിച്ചത്. വിദ്യാർഥികളായ പ്രണവ് പി. നായർ, അദ്വൈത് കുമാർ, ദേവി എം. വിനോദ്, ദേവദത്ത് പി. നായർ, അര്ളിന് മരിയ ഷിബു, വൈഗ സുനിൽ, സിദ്ധാർഥ് എസ്. ജയ, അലക്സി മാത്യു തോമസ്, ആകാശ് ആർ. നായർ, ആവണി അജി എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്.