പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവം
1376302
Wednesday, December 6, 2023 11:16 PM IST
മൈലപ്ര: പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിന മത്സരങ്ങളിൽ ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് എച്ച്എസ്എസ് പോയിന്റുനിലയിൽ മുന്നിലെത്തി. 101 പോയിന്റ് സ്കൂളിനു ലഭിച്ചു. കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസിന് 96 പോയിന്റും കിടങ്ങന്നൂർ എസ്വി ജിവി എച്ച്എസ്എസിന് 85 പോയിന്റുമാണ് ലഭിച്ചത്.
ഉപജില്ലകളിൽ പത്തനംതിട്ടയ്ക്ക് 254 പോയിന്റും മല്ലപ്പള്ളിക്ക് 236 പോയിന്റും കോന്നിക്ക് 233 പോയിന്റും ലഭിച്ചു. തിരുവല്ല 212, അടൂർ 205, റാന്നി 194, ആറന്മുള 162, പന്തളം 180, കോഴഞ്ചേരി 178, പുല്ലാട് 161, വെണ്ണിക്കുളം 133 എന്നിങ്ങനെയാണ് പോയിന്റ്.
വേദികളിൽ ഇന്ന്
വേദി ഒന്ന് - തിരുവാതിര (യുപി, എച്ച്എസ്, എച്ച്എസ്എസ്).
വേദി രണ്ട് - ദഫ്മുട്ട് (എച്ച്എസ്എ, എച്ച്എസ്എസ്), അറബനമുട്ട് (എച്ച്എസ്, എച്ച്എസ്എസ്), കോൽകളി (എച്ച്എസ്, എച്ച്എസ്എസ്).
വേദി മൂന്ന് - മോഹിനിയാട്ടം (യുപി, എച്ച്എസ്, എച്ച്എസ്എസ്), സ്കിറ്റ് (ഇംഗ്ലീഷ്), മൈം.
വേദി നാല് - അറബി പദ്യംചൊല്ലൽ, അറബി പ്രസംഗം. അറബിക് കലോത്സവം - പദയപ്പയറ്റ്, മുഷാറ, ചിത്രീകരണം.
വേദി അഞ്ച് - സംസ്കൃതോത്സവം - നാടകം, പാഠകം, കൂടിയാട്ടം, കഥാകഥനം.
വേദി ആറ് - നാടകം (യുപി), നാടോടിനൃത്തം (യുപി, എച്ച്എസ്, എച്ച്എസ്എസ്).
വേദി ഏഴ് - പദ്യം ചൊല്ലൽ (മലയാളം), പ്രസംഗം (മലയാളം).
വേദി ഒന്പത് - ലളിതഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്)
വേദി പത്ത് - പദ്യം ചൊല്ലൽ (ഇംഗ്ലീഷ്), പ്രസംഗം (ഇംഗ്ലീഷ്).