ബൈബിൾ ക്വിസ് മത്സരം
1376301
Wednesday, December 6, 2023 11:16 PM IST
തിരുവല്ല: തിരുവല്ല അതിരൂപതയിലെ ഒന്പത് വൈദിക മേഖലയിലെ സൺഡേസ്കൂൾ അധ്യാപകർക്കായുള്ള ബൈബിൾ ക്വിസ് മത്സരം പത്തിന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവല്ല ശാന്തിനിലയത്തിൽ നടക്കും.
മേഖലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവരാണ് അതിരൂപതാ തല മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിന് മുമ്പ് ആരംഭിക്കുന്ന സമ്മേളനം ഫാ.ഡോ. ചെറിയാൻ കോട്ടയിൽ ഉദ്ഘാടനം ചെയ്യും.
വിജയികൾക്ക് വികാരി ജനറാൾ ഫാ.ഡോ. ഐസക്ക് പറപ്പള്ളിൽ ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്യും.
ഫാ. സന്തോഷ് അഴകത്ത്, ഫാ. തോമസ് തോപ്പിൽകളത്തിൽ, സിസ്റ്റർ സോമി എന്നിവർ പ്രസംഗിക്കും.