ക്രിസ്മസ് ഗാനസന്ധ്യ
1376300
Wednesday, December 6, 2023 11:16 PM IST
തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ഈസ്റ്റ് കേരള ഡയോസിസ് യുവജന പ്രസ്ഥാനമായ യൂത്ത്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ "കെയ്റോസ് 2023' ക്രിസ്മസ് ഗാനസന്ധ്യ ഒന്പതിനു വൈകുന്നേരം ആറു മുതൽ കോഴഞ്ചേരി ഇവാൻജലിക്കൽ പള്ളിയിൽ നടക്കും.
ബിഷപ് ഡോ. ഏബ്രഹാം ചാക്കോ ഗാനസന്ധ്യ ഉദ്ഘാടനം ചെയ്യും.
ഡോ. മാത്യൂസ് എം. ജോർജ്, ഇടയാറന്മുള ക്രിസ്മസ് സന്ദേശം നൽകും. ഇവാൻജലിക്കൽ സഭാ യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനീഷ് മാത്യു മുഖ്യാതിഥിയായിരിക്കും. ഈസ്റ്റ് കേരള ഡയോസിസിലെ വിവിധ ഇടവകകളിൽനിന്നുള്ള ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കുമെന്ന് സെക്രട്ടറി സിബി മാത്യു, ട്രഷറാർ ടാലിറ്റ് സാറാ ജോർജ് എന്നിവർ അറിയിച്ചു.