പ്രാദേശിക അവധി
1376299
Wednesday, December 6, 2023 11:16 PM IST
പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി, റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല വാർഡുകളുടെ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ 12നു പ്രാദേശിക അവധി നല്കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി.
സമ്പൂര്‍ണ മദ്യനിരോധനം
പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി, റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല വാർഡുകളുടെ പരിധിക്കുള്ളില്‍ പത്തിന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന 12നു വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍ ദിവസമായ 13നും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എ. ഷിബു ഉത്തരവായി.