വോട്ടർ രജിസ്ട്രേഷൻ കാന്പയിൻ
1376297
Wednesday, December 6, 2023 11:02 PM IST
തിരുവല്ല: സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസിന്റെയും ജില്ലാ ഇലക്ട്രൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ വോട്ടർ രജിസ്ട്രേഷൻ കാന്പയിനും സമ്മതിദാനാവകാശ ബോധവത്കരണവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ നടന്നു. പത്തനംതിട്ട ജില്ലാ കളക്ടർ എ. ഷിബു ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ മുഖ്യാതിഥിയായിരുന്നു. ആശുപത്രി സിഇഒ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഗിരിജാ മോഹൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, തിരുവല്ല തഹസിൽദാർ പി.എ. സുനിൽ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ. ജോർജ്, നോഡൽ ഓഫീസർ ടി. ബിനുരാജ്, കോളജ് യൂണിയൻ ചെയർപേഴ്സൺ ജോസഫ് എസ്. മാത്യു, വൈസ് ചെയർപേഴ്സൺ കൃഷ്ണതീർഥ് അനിൽ എന്നിവർ പ്രസംഗിച്ചു.