ഇടയശുശ്രൂഷ സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ളത്: കർദിനാൾ
1376296
Wednesday, December 6, 2023 11:02 PM IST
തിരുവല്ല: ഇടയശുശ്രൂഷയിൽ സാമൂഹിക പ്രതിബദ്ധതയും സഭാ സ്നേഹവും ഒരേപോലെ പ്രതിഫലിക്കപ്പെടണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
മലങ്കര മാർത്തോമ്മ സഭയിൽ നവാഭിക്ഷക്തരായ എപ്പിസ്കോപ്പമാർക്ക് നിരണം-മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആനപ്രാന്പാൽ മാർത്തോമ്മ പള്ളിയിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ബിഷപ് തോമസ് കെ. ഉമ്മൻ, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, ഡോ. ജിജി തോംസൺ, വികാരി ജനറാൾ റവ.ജോർജ് മാത്യു, റവ. മാത്യൂസ് എ. മാത്യു, റവ. ജോസ് സി. ജോസഫ്, ചെറിയാൻ വർഗീസ്, ലിനോജ് ചാക്കോ, അനീഷ് കുന്നപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. എപ്പിസ്കോപ്പമാരായ സഖറിയാസ് മാർ അപ്രേം, ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവർ മറുപടി പ്രസംഗം നടത്തി.