അഞ്ചു ലിറ്റർ ചാരായവുമായി പിടിയിൽ
1376294
Wednesday, December 6, 2023 11:02 PM IST
ചെങ്ങന്നൂർ: അഞ്ചു ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. ചെങ്ങന്നൂർ വെണ്മണി പുന്തല ഏറം മുറിയിൽ പൊയ്കമേലേതിൽ രാജൻ(52) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ എട്ടിന് വെണ്മണി പൊയ്ക മുക്ക് ജംഗ്ഷനു സമീപം ചാരായം വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വരുന്നതിനിടെ ചെങ്ങന്നൂർ എക്സൈസിന്റെ പിടിയിലാകുകയായിരുന്നു.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാറി ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക് സൈസ് ഓഫീസർമാരായ കെ ബിനു, രാജീവ്, അജീഷ് കുമാർ എന്നിവർ പങ്കെടുത്തു.