തിരുവല്ല നഗരസഭാ എൻജിനിയറെ തടഞ്ഞുവച്ചു
1376292
Wednesday, December 6, 2023 11:02 PM IST
തിരുവല്ല: നഗരത്തിലെ പൊതുശ്മശാനം, രാമപുരം മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്സ്, ശബരിമല ഇടത്താവളം, ടേക്ക് എ ബ്രേക്ക്, പബ്ലിക് സ്റ്റേഡിയം. ഷീ ലോഡ്ജ് തുടങ്ങിയവ പ്രവർത്തനക്ഷമമാക്കുക, റോഡുകളുടെ തകർച്ച, സാധാരണക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി കൗൺസിലർമാർ നഗരസഭാ അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിച്ചു.