ജാഗ്രതാസദസ് ഇന്ന്
1376291
Wednesday, December 6, 2023 11:02 PM IST
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരേ ഡിവൈഎഫ്ഐ ഇന്നു ജാഗ്രതാ സദസ് സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിന് പെരുനാട്ടിൽ ചേരുന്ന ജാഗ്രതാസദസ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വ്യാജ നിയമന ഉത്തരവ് നൽകി തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ ഇതിന് പുറമെ ബെവ്കോയുടെ പേരിലും നിയമന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.