വികസിത് ഭാരത് സങ്കല്പ് യാത്ര
1376290
Wednesday, December 6, 2023 11:02 PM IST
തട്ടയിൽ: കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നടന്നു.
ബ്ലോക്ക് പഞ്ചായത്തംഗം സന്തോഷ് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെംബർ ശരത് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സജീഷ്, അലക്സ് ജോൺ, അനു, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.