രാജ്യത്തിന്റെ വീണ്ടെടുപ്പ് കോൺഗ്രസിലൂടെ: ആന്റോ ആന്റണി
1376069
Tuesday, December 5, 2023 11:23 PM IST
ഇരവിപേരൂർ: കോൺഗ്രസിന്റെ തിരിച്ചുവരവിലൂടെ മാത്രമേ രാജ്യത്തെ വീണ്ടെടുക്കാൻ സാധിക്കൂവെന്ന് ആന്റോ ആന്റണി എംപി.
ഇരവിപേരൂർ കോൺഗ്രസ് മണ്ഡലം ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും പ്രതിഭാ സംഗമവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കായിക വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ മണ്ഡലം കമ്മിറ്റി ആദരിച്ചു .
പുതിയ അംഗങ്ങൾക്ക് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മെംബർഷിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് സോജു ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശിവപ്രസാദ്, ഡിസിസി അംഗം ഗോപി മോഹൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ വർക്കി ഉമ്മൻ, മാത്യു ഏബ്രഹാം, ജിജി ജോൺ മാത്യു, സുനിൽ മറ്റത്ത്, ജോളി ബെന്നി എന്നിവർ പ്രസംഗിച്ചു.