പിഎം റോഡിൽ വീണ്ടും അപകടം
1376065
Tuesday, December 5, 2023 11:23 PM IST
പത്തനംതിട്ട: പിഎം റോഡിൽ മണ്ണാരക്കുളഞ്ഞിക്കും മൈലപ്രയ്ക്കും മധ്യേ തുടർച്ചയായ മൂന്നാംദിവസവും അപകടം. മണ്ണാരക്കുളഞ്ഞി ആസുപത്രി ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലും ഇടിതാങ്ങിയിലും ഇടിച്ചുനിന്നതിനാൽ അപകടം ഒഴിവായി. ഞായർ, തിങ്കൾ ദിവസങ്ങളിലായി മൈലപ്രയിലുണ്ടായ അപകടങ്ങളിൽ രണ്ടു പേരാണ് മരിച്ചത്.