ലോക ഭിന്നശേഷി ദിനം ആചരിച്ചു ; പുഷ്പഗിരി മെഡി. കോളജില്‍ വാക്കത്തോണ്‍
1376064
Tuesday, December 5, 2023 11:23 PM IST
തിരുവല്ല: ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് പുഷ്്പഗിരി മെഡിക്കല്‍ കോളജില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കാനും പരിമിതികളെ അതിജീവിച്ച് മുന്നേറാനും ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായാണ് ദിനാചരണത്തോടനുബന്ധിച്ച് പുഷ്പഗിരി മെഡിക്കല്‍ കോളജ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിയേഷന്‍ വിഭാഗമാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.
ജോജോ ജോസ് ഫ്ളാഗ് ഓഫ് ചെയ്തു. സിഇഒ ഫാ. ജോസ് കല്ലുമാലിക്കല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് പരിയാരത്ത്, അക്കാഡമിക് ഡയറക്ടര്‍ ഫാ. ജോര്‍ജ് വലിയപറമ്പില്‍, ഫെസിലിറ്റി ഡയറക്ടര്‍ ഫാ. മാത്യു പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ കൂടി സഹകരണത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്്.