കേരള കോണ്‍ഗ്രസ് സമ്മേളനം
1375870
Tuesday, December 5, 2023 12:26 AM IST
റാന്നി: കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം അപു ജോണ്‍ ജോസഫ്. കേരള കോണ്‍ഗ്രസ് റാന്നി നിയോജക മണ്ഡലം പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന അഡ്വൈസര്‍ ജോര്‍ജ് കുന്നപ്പുഴ മുഖ്യപ്രഭാഷണം നടത്തി.
കെ.പി. തോമസ്, സാംകുട്ടി അയ്യക്കാവില്‍, രഘു വേങ്ങാട്ടൂര്‍, എം.വി. കോശി, എബിന് കൈതവന, റെജി ജേക്കബ്, സുജിത് ജോസഫ്, ഫിലിപ്പ് ബാബു, എം.എസ്. ചാക്കോ, ഫ്രാന്‍സിസ് തോമസ്, ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.