മലങ്കര കാത്തലിക് മദേഴ്സ് ഫോറം വാർഷിക അസംബ്ലി
1375868
Tuesday, December 5, 2023 12:26 AM IST
കോന്നി: കാരുണ്യ മാതാ മദേഴ്സ് ഫോറം കോന്നി വൈദിക ജില്ലാ വാർഷിക അസംബ്ലിയും തെരഞ്ഞെടുപ്പും വകയാർ സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു.
വൈദികജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് ഷീജ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഫാ. ബിനോയ് പുതുപ്പറന്പിൽ, ഫാ. ജോയൽ പൗവത്ത്, ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ, സിസ്റ്റർ രമ്യ, ഷാന തോമസ്, ലീലാമ്മ രാജു, നിർമല ജയിംസ്, മിനി ഡേവിഡ് എന്നിവർ പ്രസംഗിച്ചു. കുടുംബങ്ങളിലും കൂട്ടായ്മകളിലും അമ്മമാരുടെ നേതൃത്വം എന്ന വിഷയത്തിൽ ഫാ. ജോയൽ പൗവത്ത് ക്ലാസ് നയിച്ചു.
പുതിയ ഭാരവാഹികളായി ലീലാമ്മ ജേക്കബ്-പ്രസിഡന്റ്, ജെനി ഈശോ-വൈസ് പ്രസിഡന്റ്, ഷാനാ തോമസ്-സെക്രട്ടറി, മേഴ്സി റോയ്-ജോയിന്റ് സെക്രട്ടറി, മിനി ഡേവിഡ്-ട്രഷറർ, ഷീജ ഏബ്രഹാം, സുലു സെബാസ്റ്റ്യൻ, ലിജി വർഗീസ്-രൂപത പ്രതിനിധികൾ എന്നിവരെ തെരഞ്ഞെടുത്തു.