അടൂരിൽ സംയുക്ത ക്രിസ്മസ് നക്ഷത്രം ഉയർത്തി
1375867
Tuesday, December 5, 2023 12:26 AM IST
അടൂർ: ക്രിസ്മസിനെ വരവേറ്റ് അടൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മൈതാനിയിൽ നക്ഷത്രം ഉയർത്തി.
25ന് നടക്കുന്ന സംയുക്ത ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിച്ചാണ് നക്ഷത്രം ഉയർത്തിയത്.
ചെയർമാൻ ഫാ.ഡോ. ശാന്തൻ ചരുവിൽ, ജനറൽ കൺവീനർ ഫാ. ഫിലിപ്പോസ് ഡാനിയേൽ, ഫാ. ജോസ് വെച്ചുവെട്ടിക്കൽ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, ഫാ. ജോർജ് വർഗീസ് ചിറക്കരോട്ട്, ഫാ. ജെറിൻ ജോൺ, റവ. പി.എൽ. ഷിബു, ജനറൽ സെക്രട്ടറി ബേബി ജോൺ, ഡെന്നിസ് സാംസൺ, ജോൺസൺ കുളത്തുംകരോട്ട്, റോഷൻ ജേക്കബ്, വിബി വർഗീസ്, തോമസ് മാത്യു, ലിസൺ കെ. ജോർജ്, ബാബു കുളത്തൂർ, കെ.കെ. ജെയിംസ്, നിമേഷ്, രാജൻ പി. ഗീവർഗീസ്, എബി മാത്യു, ടോം ടി. ജോർജ്, മാത്യു തോണ്ടലിൽ, ബാബു ജോർജ്, സി.ടി. കോശി, റോയി തോമസ്, ജോയി, സഖറിയ വർഗീസ്, ടി.എം. മാത്യു, ഷാബു ബേബി എന്നിവർ പ്രസംഗിച്ചു.