വനിതാ ഫുട്ബോൾ മത്സരം: എംജി യൂണിവേഴ്സിറ്റിക്ക് വിജയം
1375866
Tuesday, December 5, 2023 12:26 AM IST
കോന്നി: എംജി, കാലിക്കറ്റ് സർവകലാശാല ടീമുകളെ പങ്കെടുപ്പിച്ച് ഊട്ടുപാറ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രദർശന ഫുട്ബോൾ മത്സരത്തിൽ എംജിക്ക് വിജയം.
17നു കോന്നിയിൽ നടക്കുന്ന കേരള സദസിനു മുന്നോടിയായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വനിതാ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചത്.
എംജിക്കു വേണ്ടി അഞ്ജനയും നന്ദനയും ഗോളുകൾ നേടി.
കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി മത്സരം ഉദ്ഘാടനം ചെയ്തു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോജു വർഗീസ്, വി.കെ. രഘു, ഷീബ സുധീർ, പത്തനംതിട്ട ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജോയ് പൗലോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എൻ. അനിൽ എന്നിവർ പ്രസംഗിച്ചു.