കാട്ടാത്തിപ്പാറയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി
1375865
Tuesday, December 5, 2023 12:26 AM IST
കോന്നി: കൊക്കാത്തോട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കൊക്കാത്തോട് കാട്ടാത്തിപ്പാറയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വനവാസികൾ കടുവയുടെ ജഡം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്പതു വയസ് തോന്നിക്കുന്ന പെൺ കടുവയുടെ ജഡമാണ് കണ്ടെത്തിയത്.
കാട്ടാത്തി ട്രൈബൽ കോളനിയോടുചേർന്ന വനമേഖലയിയിലാണ് കടുവയെ കണ്ടെത്തിയത്. സിസിഎഫ്, കോന്നി ഡിഎഫ്ഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമാണ് പോസ്റ്റുമോർട്ടം നടത്തി ജഡം മറവു ചെയ്തത്.
കോന്നി വനമേഖലയിൽ രണ്ടു വർഷത്തിന് ഇടയിൽ നിരവധി വന്യജീവികളാണ് അസ്വാഭാവികമായി ചത്തത്.