മാരാമണ്‍ കണ്വന്ഷന്: താത്്കാലികപാലം നിര്‍മാണോദ്ഘാടനം നാളെ
1375616
Monday, December 4, 2023 12:23 AM IST
തിരുവല്ല: 129ാമത് മാരാമണ്‍ കണ്വന്ഷനുവേണ്ടിയുളള താത്കാലിക പാലത്തിന്റെനിര്മാണ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും. നിര്‍മാണോദ്ഘാടനം നാളെ രാവിലെ 7.30 ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിര്‍വഹിക്കും.
പമ്പാനദിയുടെ കോഴഞ്ചേരി ഭാഗത്തുള്ള മണല്‍ത്തിട്ടയിലാണ് മാരാമണ്‍ കണ്വന്ഷന് നഗര്‍ ക്രമീകരിക്കുന്നത്. മാരാമണ്കരയില്നിന്ന് മണല്‍ത്തിട്ടയിലേക്കുള്ള പാലത്തിന്റെ നിര്‍മാണം ആരംഭിച്ചുകൊണ്ടാണ് കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ക്ക് തുടക്കമിടുന്നത്.
2024 ഫെബ്രുവരി 11 മുതല്‍ 18 വരെയാണ് ഇക്കൊല്ലത്തെ മാരാമണ്‍ കണ്വന്ഷന്. മാര്‍ത്തോമ്മ സുവിശേഷം പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ സംഘാടകസമിതി മാരാമണ്‍ കണ്‍വന്‍ഷന്റെ നടത്തിപ്പിനായി 24 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.
സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വ ജനറല്‍ കണ്‍വീനറും പ്രഫ ഏബ്രഹാം പി. മാത്യു ജോയിന്റ് കണ്‍വീറുമായ സംഘാടകസമിതിയാണ് ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.