നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍: വിദ്യാര്‍ഥി കേന്ദ്രികൃത വിദ്യാഭ്യാസ പരിഷ്കരണമെന്ന്്് പ്രഫ. രാജന് ഗുരുക്കള്‍
1375613
Monday, December 4, 2023 12:23 AM IST
കോഴഞ്ചേരി: കേരളത്തിലെ സര്‍വകലാശാലകള്‍ അടുത്ത അക്കാദമിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ വിദ്യാര്‍ഥി കേന്ദികൃത കരിക്കുലം പരിഷ്കരണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രഫ. രാജന് ഗുരുക്കള്‍.
കോഴഞ്ചേരി സെന്റ്് തോമസ് കോളജില്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ജില്ലാതല ഓറിയന്റേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച് വിവിധ കോഴ്സുകള്‍ തെരഞ്ഞെടുക്കുവാനുള്ള വിപുലമായ സ്വാതന്ത്ര്യം ഇതു നല്‍കുന്നുണ്ടെന്ന് രാജന് ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.
പഠനത്തിന് വര്‍ധിച്ച പ്രാധാന്യം നല്കുന്ന കരിക്കുലം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, തൊഴില്‍ മേഖല ആവശ്യപ്പെടുന്ന വിവിധ നിപുണികള്‍ എന്നിവ ആര്‍ജിക്കാനുള്ള അവസരവും നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. രാജന് വറുഗീസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കെ. അലക്സ്, ഷിനു കോശി, ആനി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കൗണ്‍സില്‍ റിസേര്‍ച്ച് ഓഫീസര്‍മാരായ ഡോ. സുധീന്ദ്രന്‍, ഡോ. മനുലാല്‍ പി. റാം, ഡോ. ഉത്തര സോമന്, ടിഞ്ചു പി. ജെയിംസ് എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്കു നേതൃത്വം നല്കി.
പത്തനംതിട്ട ജില്ലയിലെ വിവിധ കോളജുകളില്‍നിന്നും നുറ്റിപതിനഞ്ചോളം അധ്യാപകര്‍ ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുത്തു.