വിദ്യാഭ്യാസം രാഷ്ട്ര പുനർനിർമിതിക്ക് വേണ്ടിയുള്ളതാവണം: കാതോലിക്കാ ബാവ
1375288
Saturday, December 2, 2023 11:20 PM IST
തിരുവല്ല: വിദ്യ പകർന്ന് നൽകുന്നതിനോടൊപ്പം സംസ്കാരസമ്പന്നരായ ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കുകയെന്നത് പ്രധാന ദൗത്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യംവയ്ക്കണമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
തിരുവല്ല എംജിഎം സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ. വിദ്യാഭ്യാസം രാഷ്ട്ര പുനർനിർമിതിക്ക് വേണ്ടിയുള്ളതാകണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
സ്കൂൾ മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ജൂബിലി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി.
വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. അശോക് കുമാർ, സ്കൂൾ പ്രിൻസിപ്പൽ പി.കെ. തോമസ്, ഫാ. സി.വി. ഉമ്മൻ, ഫാ. ഷിബു ടോം വർഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഫാ. ചെറിയാൽ പി. വർഗീസ്, ജോജി പി. തോമസ്, പിടിഎ പ്രസിഡന്റ് സാബു ജേക്കബ്, ജേക്കബ് കെ. വർക്കി, റോഷ് വി. കുര്യാക്കോസ് ലാലി മാത്യു, ഷിജോ ബേബി, സൂസൻ ഐ. ചീരൻ എന്നിവർ പ്രസംഗിച്ചു.