ശബരിമല തീര്‍ഥാടകര്‍ക്കു ഖാദികിറ്റ്
1375287
Saturday, December 2, 2023 11:20 PM IST
നിലയ്ക്കൽ: ഖാദി പ്രദര്‍ശന-വിപണനമേളയ്ക്കും ശബരിമല ഖാദികിറ്റിന്റെ വില്പനയ്ക്കും നിലയ്ക്കലില്‍ തുടക്കമായി. മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടു കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ ഇരുമുടി, തോര്‍ത്ത്, കറുത്ത മുണ്ട് മുതലായവ ഉള്‍പ്പെടുത്തിയാണ് ഖാദി കിറ്റ് അവതരിപ്പിക്കുന്നത്.
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. കിറ്റിന്റെ ആദ്യവില്പന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നടത്തി.
ഖാദി ബോര്‍ഡ് അംഗം സാജന് തോമസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്, പെരുനാട് പഞ്ചായത്തംഗം മഞ്ജു പ്രമോദ്, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ എം.വി. മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോണ്‍. 0468 2362070.