കുറ്റൂർ കോതവിരുത്തി പാടശേഖരത്തിൽ വിതയുത്സവം
1375286
Saturday, December 2, 2023 11:20 PM IST
കുറ്റൂർ: കുറ്റൂരിലെ വലിയ പാടശേഖരമായ കോതവിരുത്തി പാടശേഖരത്തിൽ വിതയുത്സവം നടത്തി. നൂറേക്കറോളം സ്ഥലത്താണ് ഇത്തവണ കൃഷി ഇറക്കിയിരിക്കുന്നത്.വിതയുത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മെംബറുമായ ജോ ഇലഞ്ഞിമൂട്ടിൽ നിർവഹിച്ചു. പാടശേഖരസമിതി പ്രസിഡന്റ് കെ.എസ്. എബ്രഹാം അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പാടശേഖരസമിതി സെക്രട്ടറിയുമായ എൻ.ടി. എബ്രഹാം, കൃഷി ഓഫീസർ താരാ മോഹൻ, കാർഷിക വികസനസമിതി അംഗം വി.ആർ. രാജേഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ലിജി, കർഷകസമിതിയംഗങ്ങളായ എം.എം. കുര്യൻ, ജോസഫ് എബ്രഹാം, ബിബിൻ മുളമൂട്ടിൽ, എം.എം. മാത്യു, രമ്യ തമ്പി, അന്നമ്മ എബ്രഹാം, ജെസി കുര്യൻ എന്നിവർ പ്രസംഗിച്ചു.