പള്ളിക്കലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ചു
1375285
Saturday, December 2, 2023 11:20 PM IST
അടൂർ: പള്ളിക്കലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ചു. തെങ്ങമം കിഴക്കേപുത്തൻവീട്ടിൽ വേണുഗോപാലാ (65)ണ് പള്ളിക്കലാറ്റിൽ വീണത്. ശക്തമായ കുത്തൊഴുക്കുള്ള നദിയിൽ മരങ്ങളും മുളകളും വീണ് കിടന്നിരുന്നതിനാൽ തെരച്ചിൽ വളരെ ബുദ്ധിമുട്ടായിരുന്നു.
വേണുഗോപാൽ വീണ സ്ഥലത്തിന് 500 മീറ്റർ താഴെനിന്നും വേണുഗോപാലിന്റെ കൈവശം ഉണ്ടായിരുന്ന മൺവെട്ടി അഗ്നിശമനസേന കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിൽ വീണ്ടും 500 മീറ്റർ താഴെ മുളംചില്ലകൾക്കിടയിൽ നിന്ന് ഉച്ചകഴിഞ്ഞു രണ്ടോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
അടൂർ പോലീസ് സ്ഥലത്തെ എത്തി മേൽനടപടികൾ സ്വീകരിച്ചു. അടൂർ ഫയർ സ്റ്റേഷനിലെ ജീവനക്കാരും പത്തനംതിട്ട സ്കൂബാ ടീം അംഗങ്ങളും തെരച്ചിലിൽ പങ്കെടുത്തു.