നിര്‍മാണസാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ സമിതി വേണം: ലെന്‍സ്ഫെഡ്
1375284
Saturday, December 2, 2023 11:20 PM IST
അടൂര്‍: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്റെ (ലെന്‍സ്ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനം അടൂര്‍ ഗ്രീന്‍വാലി കണ്വെന്ഷന് സെന്ററില്‍ സമാപിച്ചു.
കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്നും ലെന്‍സ്ഫെഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ 300 എന്‍ജിനിയര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ജയകുമാര്‍ ബില്‍ടെക് അധ്യക്ഷത വഹിച്ചു. അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് മുഖ്യാതിഥിയായി.
ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ലെന്‍സ്ഫെഡിന്റെ ജില്ലയിലെ 50 മുതിര്‍ന്ന നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. ജില്ലയിലെ ദമ്പതികളായ എന്‍ജിനിയര്‍മാരെയും ആദരിച്ചു.പ്രതിനിധി സമ്മേളനം ലെന്‍സ്ഫെഡ് സംസ്ഥാന സെക്രട്ടറി എം. മനോജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ പി.ബി. ഷാജി മുഖ്യപ്രഭാഷണം നടത്തി. ലെന്‍സ്ഫെഡ് ജില്ലാ സെക്രട്ടറി വസന്ത ശ്രീകുമാര്‍, ജില്ലാ ട്രഷറര്‍ കുഞ്ഞുമോന് കെങ്കിരേത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. അലക്സാണ്ടര്‍, സംസ്ഥാന വൈസ്പ്രസിഡന്റ് കുര്യന് ഫിലിപ്പ്, സംസ്ഥാന കമ്മിറ്റിയംഗം കെ. സുധീര്‍, ലെന്‍സ്ഫെഡ് മുന്‍ ജില്ലാ പ്രസിഡന്റ് ജി. അനൂപ് കുമാര്‍, മുന്‍ സെക്രട്ടറി എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.