നവകേരള സദസ്: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം
1375283
Saturday, December 2, 2023 11:20 PM IST
കോന്നി: കോന്നി നിയോജക മണ്ഡലം നവകേരള സദസ് സംഘാടകസമിതി ഓഫീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
17ന് വൈകുന്നേരം നാലിന് കെഎസ്ആര്‍ടിസി മൈതാനിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരളസദസ് കോന്നി നിയോജക മണ്ഡലത്തില്‍ സംഘടിപ്പിക്കുന്നത്. പരിപാടി നടക്കുന്ന കോന്നി കെഎസ്ആര്‍ടിസി മൈതാനിയിലാണ് സംഘാടക സമിതി ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.
സംഘാടകസമിതി രക്ഷാധികാരികളായ പി.ജെ. അജയകുമാര്‍, പി.ആര്. ഗോപിനാഥന്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, കോന്നി ഡിഎഫ്ഒ ആയുഷ്കുമാര്‍ കോറി, ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി. ജോര്‍ജ്, ഡിഡിപി രാജേഷ്, കോന്നി തഹസില്‍ദാര്‍ മഞ്ജുഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. പുഷ്പവല്ലി, ആര്. മോഹനന് നായര്‍, പി.ആര്. പ്രമോദ്, എന്‍. നവനിത്ത്, രേഷ്മ മറിയം റോയ്, രജനി ജോസഫ് പ്രീജ പി. നായര്‍, രവികല എബി തുടങ്ങിയവര്‍ പങ്കെടുത്തു.