സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ് സംഘടിപ്പിച്ചു
1375282
Saturday, December 2, 2023 11:20 PM IST
പത്തനംതിട്ട: ജില്ലാ വനിതാ-ശിശുവികസന, സംരക്ഷണ ഓഫീസുകളുടെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജില്‍ കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥിനികളുടെ ഫ്ളാഷ് മോബും പോലീസ് വുമണ്‍ സെല്‍ ടീമിന്റെ നേതൃത്വത്തില്‍ സെല്‍ഫ് ഡിഫന്‍സ് (മോക്ക് ഡ്രില്‍) ട്രെയിനിംഗും നടത്തി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും പത്തുവരെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഓറഞ്ച് ദി വേള്‍ഡ് കാമ്പയിന് വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിനിംഗ് നടത്തിയത്.